വിദ്യാര്‍ഥികള്‍ കൈകോര്‍ത്ത് കിഡ്‌നി വെല്‍ഫയര്‍ ഫണ്ടിലേക്ക്
കാരക്കുന്ന്: വൃക്ക രോഗികളെ സഹായിക്കാന്‍ വിദ്യാര്‍ഥികള്‍ കൈകോര്‍ത്തപ്പോള്‍ ഒറ്റ ദിവസം പിരിഞ്ഞു കിട്ടിയത് 1200രൂപ. കാരക്കുന്ന് ഗവണ്മെന്റ് ഹൈസ്കൂളിലെ വിദ്യാര്‍ഥികളാണ് മിച്ചം വെച്ചും രക്ഷിതാക്കളില്‍ നിന്ന് സ്വരൂപിച്ചും രോഗികളെ സഹായിക്കാന്‍ തയ്യാറായത്. തുക ജില്ലാ പഞ്ചായത്ത് കിഡ്‌നി വെല്‍ഫയര്‍ ഫണ്ടിലേക്ക് കൈമാറി.
No comments:
Post a Comment