മഞ്ചേരി: മഞ്ചേരി ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കാരകുന്ന് ജി.എച്ച്.എസും.എസും യു.പി. വിഭാഗത്തില്‍ മഞ്ചേരി ജി.യു.പി.എസും ചാമ്പ്യന്‍മാരായി. എല്‍.പി. വിഭാഗത്തില്‍ മഞ്ചേരി ജി.എല്‍.പി.എസാണ് ചാമ്പ്യന്‍മാര്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും പാണ്ടിക്കാട് ജി.എച്ച്.എസ്.എസ് മൂന്നാംസ്ഥാനവും നേടി. യു.പി. വിഭാഗത്തില്‍ ആനക്കയം ജി.യു.പി.എസിനും മഞ്ചേരി എച്ച്.എം. വൈ.എച്ച്.എസ്.എസിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. എല്‍.പി. വിഭാഗത്തില്‍ അരുകിഴായ ജി.എല്‍.പി.എസ്. രണ്ടാം സ്ഥാനവും കരുവമ്പ്രം വെസ്റ്റ് ജി.എല്‍.പി.എസ്. മൂന്നാം സ്ഥാനവും നേടി. അധ്യാപക വിഭാഗത്തില്‍ മേലാക്കം ജി.എം.യു.പി.എസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. എടവണ്ണ എസ്.എച്ച്.എം.ജി.യു.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും നേടി.
No comments:
Post a Comment