December 7, 2010

ഏറ്റവും വലിയ ചുമര്‍പത്രിക പ്രകാശനം ചെയ്തു.

കാരക്കുന്ന്: കാരക്കുന്ന് ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചുമര്‍ പത്രിക 'റിഥം ഓഫ് ടാലന്റ്സ് ' ഡോക്ടര്‍ പ്രമോദ് ഇരുമ്പുഴി പ്രകാശനം ചെയ്തു. ഒമ്പത് ഇ ഡിവിഷനിലെ കുട്ടികളാണ് മൂന്ന് മീറ്റര്‍ നീളവും മൂന്ന് മീറ്റര്‍ വീതിയുമുള്ള ഈ കൂറ്റന്‍ ചുമര്‍ പത്രിക നിര്‍മിച്ചത്. ഇത്രയും വലിയ ഒരു ക്യാന്വാസ് മനസ്സില്‍ കാണുന്നത് തന്നെ ക്രിയാത്മകതയുടെ അടയാളമാണെന്ന് പ്രകാശനം ചെയ്തു കൊണ്ട് ഡോക്ടര്‍ പ്രമോദ് ഇരുമ്പുഴി സൂചിപ്പിച്ചു. കഥ, കവിത, ലേഖനം, ഫീച്ചര്‍, പെയിന്റിംഗ് തുടങ്ങി വിവിധയിനം കലാസൃഷ്ടികളടങ്ങിയ ഇംഗ്ലീഷ് ചുമര്‍ പത്രിക ക്ലാസദ്ധ്യാപകന്‍ കെ. അബ്ദുല്‍ ജലീലിന്റെ മേല്‍നോട്ടത്തില്‍ പൂര്‍ണ്ണമായും കുട്ടികള്‍ തയ്യാറാക്കിയതാണ്. ഹെഡ്മിസ്ട്രസ് രമ ജെഎഛ്, അദ്ധ്യാപകരായ അഷ്റഫ് ബിന്‍ അലി, സുമ, ആനി, റംല, റീജ, ഹണിപ്രഭ വിദ്ധ്യാര്‍ത്ഥികളായ മുഹമ്മദ് സൈഫ്(സ്റ്റുഡന്റ് എഡിറ്റര്‍), ഷഹീദ മോള്‍, ബിന്‍സിന തസ്നി, റോഷ്നി, മാനസ കാരോത്ത്, ഷിഫ്ന, അനുഷഹീന്‍, ആഷിക് എന്നിവരും സംസാരിച്ചു.

No comments:

Post a Comment