September 28, 2012

ഹാര്‍ഡ്വെയര്‍ മിടുക്കന്‍മാര്‍












 മഞ്ചേരി സബ്ജില്ല കാരക്കുന്ന് ക്ലസ്റ്ററിലെ പത്താം ക്ലാസ്സില്‍ പഠിക്കുന്ന ഐ.ടി. മിടുക്കന്‍മാര്‍ക്കുള്ള ഏകദിന ശില്‍പശാല  29-9-2012 ശനിയാഴ്ച രാവിലെ 9 മണിമുതല്‍  കാരക്കുന്ന് ഗവ. ഹൈസ്കൂളില്‍ വെച്ച് നടന്നു. പി അബ്ദുല്‍ റസാക്ക്, സാജിത കവണഞ്ചേരി, സുബിന്‍ എന്നിവര്‍ ക്ലാസ്സെടുക്കുന്നു. കാരക്കുന്ന് ഗവ. ഹൈസ്കൂള്‍ , എസ്. എഛ്. എം. ജി.വി.എഛ്. എസ്.എസ് എടവണ്ണ, ഐ.ഒ.എഛ്.എസ് എടവണ്ണ, ജാമിയ നദ്വിയ എടവണ്ണ  എന്നീ സ്കൂളുകളിലെ 21 കുട്ടികള്‍ പങ്കെടുത്തു. കാരക്കുന്ന് ഗവ. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് രമ ജെ എഛ് ഉദ്ഘാടനം ചെയ്തു. മൂസ്സക്കുട്ടി കര്‍ളിക്കാടന്‍, കൃഷ്ണകുമാര്‍ കെ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്റ്റുഡന്‍റ് കോര്‍ഡിനേറ്റര്‍ ഹര്‍ശല്‍ബാബു നന്ദി പറഞ്ഞു.