June 15, 2012

ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാരിന്റെ ഇന്‍കള്‍കെയ്റ്റ് സ്കോളര്‍ഷിപ്പിനുള്ള സ്ക്രീനിങ് ടെസ്റിന് കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷം എട്ടാം ക്ളാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലേയ്ക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം ഇലിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തോ, പേര്, ജനന തീയതി, ആണ്‍കുട്ടിയോ/പെണ്‍കുട്ടിയോ, രക്ഷകര്‍ത്താവിന്റെ പേര് ബന്ധപ്പെടാനുള്ള മേല്‍വിലാസം (പിന്‍കോഡ്, ഫോണ്‍ നമ്പര്‍ സഹിതം), ജില്ല, ഉള്‍പ്പെടുന്ന വിഭാഗം (എസ്.സി/എസ്.റ്റി/മറ്റുള്ളവര്‍), ഏഴാം ക്ളാസില്‍ പഠിച്ച സ്കൂളിന്റെ വിലാസം, വിദ്യാഭ്യാസ ജില്ല, സ്കൂള്‍ ഗ്രാമീണ മേഖലയിലാണോ, എട്ടാം ക്ളാസില്‍ പഠിക്കുന്ന സ്കൂളിന്റെ വിലാസം തുടങ്ങിയ വിവരങ്ങള്‍ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി സ്കൂള്‍ അധികാരി സാക്ഷ്യപ്പെടുത്തിയ അപേക്ഷ ജൂലൈ 16 നോ മുന്‍പോ ലഭിക്കത്തക്കവിധം ഡയറക്ടര്‍, കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയം, വികാസ് ഭവന്‍ പി.ഒ, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ അയയ്ക്കണം