2012 ജൂണ്‍ 14 ല്‍ സംസ്ഥാനത്തെ സ്കൂളുകളില്‍ നിന്നും ശേഖരിച്ച കണക്ക് പ്രകാരം 2012-13 അദ്ധ്യയന വര്‍ഷം 3986188 കുട്ടികളാണ് ഗവണ്മെന്റ്/ എയ്ഡഡ്/ അണ് എയ്ഡഡ് സ്കൂളുകളിലായി പഠിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഇതില്‍ ഗവണ്മെന്റ് സൂകൂളുകളില് 1200594 കുട്ടികളും എയ്ഡഡ് സൂകൂളുകളില് 2410719 കുട്ടികളും അണ് എയ്ഡഡ് സൂകൂളുകളില് 374875 കുട്ടികളും പഠിക്കുന്നു. ഈ വര്‍ഷം ഒന്നാം ക്ളാസില്‍ പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം 302147 ആണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21225 കുറവാണ്. കാരക്കുന്ന് ഗവ. ഹൈസ്കൂളില്‍ 8, 9, 10 ക്ലാസ്സുകളിലായി 1207 കുട്ടികള്‍ പഠിക്കുന്നു.